കണ്ണൂർ: പിണറായി വിജയനെ കണ്ണൂരിൽ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനെയും സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ടിനെയും അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിക്കായി ഒരുക്കിയ കനത്ത സുരക്ഷ മറി കടന്ന് നടത്തിയ കരിങ്കൊടി പ്രകടനത്തെ കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പിണറായി വിജയൻ കടന്നു പോകുന്ന വഴിയിൽ വാഹനങ്ങൾ ഒതുക്കിയിട്ട് കൊടുത്താണ് സുരക്ഷ ഒരുക്കിയത്. പ്രതിഷേധക്കാരെ തിരഞ്ഞ് വാഹന പരിശോധന വരെ നടത്തിയിരുന്നു. എന്നാൽ ടൗണിന് നടുവിൽ പിണറായി വിജയൻ്റെ ജംബോ സുരക്ഷാ വ്യൂഹം കടന്നു പോകുമ്പോൾ ആണ് കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ റോഡിലേക്കെത്തിയത്.
മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ പിണറായി വിജയൻ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് പ്രതിഷേധിച്ചത്. ആർഎസ്എസുകാരനായി രൂപാന്തരം സംഭവിച്ച പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് കണ്ണൂരിൽ കരിങ്കൊടി കാണിച്ചത്.
Black flag for Pinarayi in Kannur. Youth Congress leaders arrested.